എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്
എഡിറ്റര്‍
Sunday 23rd July 2017 3:06pm

കാസര്‍കോട്: സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിക്ഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 9 ന് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കലക്ട്രേറ്റ് മാര്‍ച്ച് പെണ്‍മ്പിളൈ ഒരുമൈ നേതാവ് ജി ഗോമതി ഉദ്ഘാടനം ചെയ്യും. നിരവധി രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കാളികളാകും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റുനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു.

9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തിരുന്നു. ഈ ഉറപ്പുകളും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണു ദുരിത ബാധിതര്‍ വീണ്ടും സമരം ആരംഭിക്കുന്നത്.

Advertisement