എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: മരിച്ചവരുടെ കണക്ക് ലഭ്യമല്ലെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 28th January 2014 10:16pm

endosulfan

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരണപ്പെട്ടവരുടെ കണക്ക് ലഭ്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ എത്ര കുട്ടികള്‍ മരിച്ചുവെന്നതിനും സര്‍ക്കാറിന്റെ പക്കല്‍ കണക്കുകളില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ പറയുന്നു.

ദുരിത ബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധന സഹായം നല്‍കിയതായി അറിവില്ലെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 2001 ജനുവരി മുതല്‍ 2013 നവംബര്‍ വരെയുള്ള കണക്കുകളാണ് ലഭ്യമല്ലാത്തത്.

കാസര്‍കോഡിലെ മരണത്തിന്റെ വിവരങ്ങള്‍ മാത്രമാണത്രെ നിലവില്‍ സര്‍ക്കാറിന്റെ പക്കലുള്ളത്.

അതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 31 നകം ഇരകള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു കൊടുത്തു തീര്‍ക്കാമെന്ന ധാരണയിലാണ് സമരം ഒത്തുതീര്‍പ്പായത്.

പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരടക്കം സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതുപേരുടെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിന് മുന്നില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം ആരംഭിച്ചത്.

Advertisement