കാസര്‍ക്കോട്: എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേന്ദ്രമന്ത്രി ശരത് പവാര്‍ രാജിവെയ്ക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ.

എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ശരത് പവാര്‍ പണം വാങ്ങിയിട്ടുണ്ട്. ക്രിക്കറ്റിന് നല്‍കുന്ന നികുതിയിളവിന് തുല്യമായ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കണമെന്ന് വന്ദന ശിവ അഭിപ്രായപ്പെട്ടു. പവാര്‍ അഴിമതിക്കാരനായതിനാലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്നും വന്ദന ശിവ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്ന ആവശ്യവുമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനിലാണ് വന്ദന ശിവ പവാറിനെതിരേ ആഞ്ഞടിച്ചത്. കാസര്‍ക്കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. ബിനോയ് വിശ്വം, വി.എം സുധീരന്‍, ഡോ.രവീന്ദ്രനാഥ് ഷാന്‍ബോഗ്, ലീലാകുമാരിയമ്മ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.