തിരുവനന്തപുരം:  രാജ്യത്ത് മുഴുവനായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ദുരിത ബാധിതരുടെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കണം. ഇതിനായി എല്ലാ സഹായവും യു.ഡി.എഫ് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ലാവ്‌ലിന്‍ കേസില്‍ സി.കെ ചന്ദ്രപ്പന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.