കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള(പി.സി.കെ). പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം. എന്‍ഡോസള്‍ഫാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ള കമ്പനിയാണ്.

കേന്ദ്ര കൃഷി മന്ത്രാലയം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ചിരുന്നു. എല്ലാ മുന്‍കരുതലും എടുത്താണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനുള്ള തീരുമാനം പ്ലാന്റേഷന്‍ കോര്‍പറേഷന്റെത് മാത്രമായിരുന്നില്ല.

Subscribe Us:

എന്‍ഡോസള്‍ഫാന്‍ എല്ലാ നിയനടിപടികളും പാലിച്ച കീടനാശിനിയാണ്. നിയമവിരുദ്ധമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷമായിരുന്നു നടപടി. കേന്ദ്ര കീടനാശിനി നിയമം അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന ആവശ്യം തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.