കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിച്ചു. സത്യവാങ്മൂലത്തിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിച്ചത്. പുതുക്കിയ സത്യവാങ്മൂലം പിന്നീട് നല്‍കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ബാധ്യതയില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. തുടങ്ങിയ വാദങ്ങളാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത്. തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ഈ സത്യവാങ്മൂലം വിവാദമായിരുന്നു.

സത്യവാങ്മൂലം പിന്‍വലിക്കാനും സര്‍ക്കാരിന്റെ നിലപാടിന് അനുസൃതമായിട്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സത്യവാങ്മൂലം പിന്‍വലിച്ചത്.