എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദുരിതാശ്വാസം നല്‍കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വം: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 13th September 2012 5:58pm

കൊച്ചി: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ദുരിതാശ്വാസ പാക്കേജ് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സര്‍ക്കാറിന്റെ ബാധ്യതയായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ദുരിതാശ്വാസ പാക്കേജ് മുഴുവന്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ലെന്നും ഇതിനായി കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

എസ്.സി, എസ്.ടി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് പ്രത്യേക മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടതായും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. അമ്പത് ശതമാനം മാനേജ്‌മെന്റ് സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തിനും അമ്പത് ശതമാനം മെറിറ്റ് സീറ്റുമായിരിക്കുമെന്നും മെറിറ്റ് സീറ്റില്‍ തന്നെ 10 ശതമാനം എസ്.സി, എസ്.ടി ക്കായി റിസര്‍വ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വിദ്യഭ്യാസ വായ്പ്പയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2003-04 ല്‍ വിദ്യാഭ്യാസ വായ്പ്പക്ക് തുടക്കമിട്ടപ്പോള്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റെ പുതിയ മാനദണ്ഡങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത് മാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൊമാലിയന്‍ കടല്‍ക്കൊള്ളാര്‍ റാഞ്ചിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisement