Categories

എന്‍ഡോസള്‍ഫാന്‍: മുതലമടയില്‍ മൂന്ന് വയസുകാരി മരിച്ചു

endosulfan3

മുതലമട: മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇര മരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മുതലമട ഇലവഞ്ചേരി കൊല്ലംപറ്റ സ്വദേശി അറുമുഖന്റെ മകള്‍ അശ്വിനിയാണ് മരിച്ചത്.

മൂന്ന് വയസായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്.

കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ ബാധിതനായ അമ്മങ്കോട് ഗോളിയടുക്കയിലെ ജി.പുരുഷോത്തമന്‍(26) അന്തരിച്ചിരുന്നു. സീതാരാമന്റെയും സുന്ദരിയുടെയും മകനാണ്.

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു.

Tagged with: