കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളില്‍ ഭ്രൂണഹത്യ വ്യാപകമെന്ന് റിപ്പോര്‍ട്ട്. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അംഗവൈകല്യം ഭയന്നാണ് ഭ്രൂണഹത്യക്ക് മുതിരുന്നത്. മംഗലാപുരത്തെ ക്ലിനിക്കുകളിലാണ് നിയമിരുദ്ധമായി ഭ്രൂണഹത്യ നടക്കുന്നത്. ഇന്ത്യാവിഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അംഗവൈകല്യമുള്ള അമ്മമാര്‍ തുടര്‍ന്നുള്ള പ്രസവം ഒഴിവാക്കാന്‍ ഭ്രൂണഹത്യ നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഭ്രൂണഹത്യ നടത്തിയ അമ്മമാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2007ല്‍ ഭ്രൂണഹത്യ നടത്തിയ ഒരമ്മ ഇന്ത്യാവിഷന്‍ ലേഖിക ശ്രീകലയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.