Categories

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടത് കേന്ദ്രം: ഗൗരിയമ്മ

ആലപ്പുഴ: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടത് കേന്ദ്രമാണെന്ന് ജെ.എസ്.എസ്.നേതാവ് ഗൗരിയമ്മ. ഇത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തേയും അക്കാലത്തെ കൃഷിമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ തള്ളിക്കളഞ്ഞു. ആ കാലത്ത് എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് പൂര്‍ണമായി നിരോധിക്കുകയല്ല ഉണ്ടായത്, മറിച്ച് കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുക മാത്രമാണുണ്ടായതെന്നും ഗൗരിയമ്മ വിശദീകരിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.