ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍. പ്രശ്‌നത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദാംശങ്ങള്‍ തേടും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.