endosulfan bannedന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കൃഷി-ആരോഗ്യമന്ത്രാലയത്തിന്റെ സംയുക്ത സമിതിക്ക് ധാരണയായി. ഐ.സി.എം.ആറിന്റെയും ഐ.സി.എ.ആറിന്റെയും ഡയറക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം.

എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  സംയുക്ത സമിതി വെള്ളിയാഴ്ച യോഗം ചേരും.

കാസര്‍കോടുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എം.ആര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്റെ മാരക കീടനാശിനിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമേ ഐ.സി.എം.ആര്‍ പ്രതിനിധി സംഘം ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു.