തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തത് ദുരിത ബാധിതര്‍ക്ക് വലിയ പ്രതീക്ഷയാകുമെന്നാണ് വിലയിരുത്തല്‍. നടപടി മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്.

കേരളത്തിലെ പലസ്ഥലങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതഫലം അനുഭവിക്കുന്നവരുണ്ട്. ശാരീരികവും മാനസികവുമായ പല പ്രശ്‌നനങ്ങളും ഇവിടങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്.