ന്യൂദല്‍ഹി: രാജ്യത്തെ നിലവിവുള്ള എന്‍ഡോസള്‍ഫാന്‍ കീടനാശിനി കയറ്റുമതി ചെയ്യാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിധഗ്ധ സമിതി.

എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യത്തേക്കും കയറ്റുമതി ചെയ്യാമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വിധഗ്ധ സമിതി വ്യക്തമാക്കി.

രാജ്യത്ത് 25 കോടി രൂപ വിലവരുന്ന 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാനണിപ്പോഴുള്ളത്. ഇത് നശിപ്പിക്കുവാനായി വന്‍ തുക ചെലവഴിക്കേണ്ടി വരും.

എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യാനായി വനംപരിസ്ഥിതി വകുപ്പ് ഇത് വരെ മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കയറ്റുമതിയാണ് ഉചിതമെന്ന് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.