Categories

എന്‍ഡോസള്‍ഫാന്‍: വിദഗ്ധ സംഘം കാസര്‍ക്കോട്ടെത്തി

endosulfanകാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ കീടനാശിനികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കാസര്‍ഗോട്ടെത്തി. ഏഴു പേരടങ്ങുന്ന വിദഗ്ധ സംഘമാണ് എത്തിയത്.

സംഘം ഇന്നും നാളെയും ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രദേശങ്ങളില്‍ പഠനം നടത്തും. ദുരിതബാധിതരെ നേരില്‍ കണ്ടു റിപ്പോര്‍ട്ടു തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്ര തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.