കാസര്‍കോട്: എന്‍ഡോസള്‍ഫാനെതിരെ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നാളെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രേദശങ്ങള്‍ സന്ദര്‍ശിക്കും. സംസ്‌കാരിക പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘത്തില്‍ സാഹിത്യകാരന്മാരായ പി.വത്സല, എം. മുകുന്ദന്‍, യു.എ ഖാദര്‍, യു.കെ. കുമാരന്‍, ഡോ. വള്ളിക്കാട് മാഹന്‍ദാസ്, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍ തുടങ്ങിയവരും അണിചേരും.

സന്ദര്‍ശനത്തിനുശേഷം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പരിസരത്തുനിന്നു ടൗണ്‍ കേന്ദ്രീകരിച്ചു പൊതുയോഗം സംഘടിപ്പിക്കും.യോഗത്തില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, സംഗീതനാടക അക്കാദമി ചെയര്‍മാന്‍ മുകേഷ്, സെക്രട്ടറി രാവുണ്ണി, ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി.എന്‍ കരുണാകരന്‍, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കും.

കേരള കലാമണ്ഡലം, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ കലാപരിപാടികളും ലളിതകലാ അക്കാദമിയുടെ ചിത്രകമ്പളവും പരിപാടിയുടെ ഭാഗമായി നടക്കും.