കാസര്‍കോട്: എന്‍ഡോസള്‍ഫാനെതിരെ കാസര്‍കോട് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ കല്ലേറ്. കല്ലേറില്‍ രണ്ടു പോലീസുകാര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനും പരിക്കുണ്ട്.

ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ മുകുന്ദന്‍, സാം ജോസഫ് എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകന്‍ സതീഷിനുമാണ് പരിക്കേറ്റത്. പെരളയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണ് കല്ലേറുണ്ടായത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.