തിരുവനന്തപുരം എന്‍ഡോസള്‍ഫാന്‍ വിഷയം കേരളസര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആദ്യം കുറ്റപ്പെതടുത്തേണ്ടത് കെ.പി.സി.സിയെയാണെന്ന് മന്ത്രി ബിനോയ് വിശ്വം. എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയ വിഷയമാക്കുന്നു എന്ന ജയറാം രമേശിന്റെ പ്രസ്താവന ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പ്രശനം മാനുഷിക പ്രശനംമാണെന്നും രാഷ്ട്രീയ പ്രശ്‌നമല്ലെന്നും കേന്ദ്രമന്ത്രി ജയറാം രമേശ് ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ ഇത് രാഷ്ട്രീയ പ്രശ്‌നമാക്കുകയാണെന്ന മന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.