ബാംഗ്ലൂര്‍: കര്‍ണാടകയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനുയുടെ ഉപയോഗം നിരോധിച്ചു. അറുപത് ദിവസത്തേക്കാണ് നിരോധനം. കര്‍ണാടക മന്ത്രിസഭയോഗത്തിലാണ് തീരുമാനം.

രാജ്യം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള അതിര്‍ത്തി പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് കര്‍ണ മന്ത്രിസഭ അറിയിച്ചു.