Categories

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇന്ത്യക്ക് ഇളവ്

endosulfan സ്‌റ്റോക്ക്‌ഹോം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ തീരുമാനം. ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ടാണ് നിരോധന തീരുമാനമുണ്ടായത്.

എതിര്‍പ്പുകളില്ലാതെയാണ് നിരോധന തീരുമാനമുണ്ടായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അന്തിമഘട്ടത്തില്‍ നിരോധനത്തെ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ആവശ്യപ്പെട്ട ഇളവുകള്‍ അംഗീകരിച്ചുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 15 ഓളം വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ ഇളവ് നല്‍കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഭൂരിഭാഗം വിളകള്‍ക്കും ഇളവ് നല്‍കുന്നതിന് അംഗീകാരമായി.

ഇന്ത്യ,ചൈന,ഉഗാണ്ട എന്നീ രാജ്യങ്ങളാണ് ഇളവ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് ഈ രാജ്യങ്ങള്‍ക്ക് ഇളവ് അനുഭവിക്കാന്‍ കഴിയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം പകുതിയായി കുറക്കണം. വേണമെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ഇളവ് ആവശ്യപ്പെട്ട് ഈ രാജ്യങ്ങള്‍ക്ക് അപേക്ഷ നല്‍കാം. അങ്ങിനെ പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായ നിരോധനം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് തീരുമാനമുണ്ടായത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. ഈ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും അതിന് ആവശ്യമായ പഠനം നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

4 Responses to “എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇന്ത്യക്ക് ഇളവ്”

  1. shihab

    ഇന്ത്യ ജയിച്ചു. മന്‍മോഹന്‍ സിങ്ങും പവാറും തോറ്റു.

  2. Indian

    ഇന്ത്യന്‍ ഭരണകൂടം തോറ്റു ജനങ്ങള്‍ വിജയിച്ചു, നിരോടനം അന്നോകുളിച്ച എല്ലാ രാജ്യത്തിനും നന്ദി

  3. manushyan

    കേന്ദ്രം കേരളത്തിന്‌ മുന്നില്‍, വീയെസ്സിന് മുന്നില്‍ തോറ്റു.

    ലോകത്തിനു മുന്നില്‍, ഓരോ ഭാരതിയനെയും അപമാനിച്ച ഇന്ത്യന്‍ ഭരണ മുതലാളികള്‍, ‍കീടനാശിനി ലോബിക്ക് വേണ്ടി ഇളവുകള്‍ ഇരന്നു വാങ്ങി 5 വര്‍ഷത്തേക്ക്.

    ചാക്കാല ചോറ് തിന്നുന്ന ഭരണ പരിഷകള്‍ ദുരിത രോഗങ്ങളെ, മരണങ്ങളെ ഇനിയും വിളകളില്‍ നിറക്കുമെന്നതിനാല്‍, നമ്മള്‍ ഇനിയും പ്രതിരോധിച്ചേ പറ്റൂ,, സൂക്ഷിച്ചേ പറ്റൂ. ഇളവുകളുടെ ന്യായത്തില്‍ അവര്‍ ഇനിയും അന്യായം വിതക്കും.

    കപടതയുടെ, പൊള്ള വാക്കുകളുടെ കേരളത്തില്‍ നിന്നുള്ള അടിമ കണ്ണുകളായ കോണ്‍ഗ്രസ്‌ മന്ത്രി ശ്രേഷ്ടര്‍, വെടിപ്പിനു അടുപ്പുകള്‍ ഊതിക്കൊടുത്തു കൊണ്ടിരിക്കുന്നു, യജമാന സുഖിപ്പിക്കലിനൊപ്പം, ഇടയ്ക്കിടെ ഒരു വരവുണ്ട്, കേരളത്തിലേക്ക് അസൂയ മൂത്ത് നുണ കഥകളുമായി.

    സര്‍വത്ര അഴിമതിയും, അധര്മികതയും പുലര്‍ത്തുന്ന കോണ്‍ഗ്രസ്‌ ഈ ജന പ്രതിരോതത്തെ അതിന്റെ വിജയത്തെ, വീയെസ്സ് ഇച്ചാ ശക്തിയെ, പ്രതിരോധിക്കാന്‍ വീണ്ടും നുണകളുമായി വരും.

    മനുഷ്യനെ വെറും കീടമായി കണ്ടു, വ്യവസായ മച്ചംബിമാര്‍ക്ക് കാലു നക്കി കീടനാശിനിയില്‍ പഠന മഹോത്സവങ്ങള്‍ നടത്തിയ, കൊലയാളികളായ ഇന്ത്യന്‍ ഭരണ വര്‍ഗ മാടംബികളുടെ നിലപാടുകളെ എതിര്‍ത്ത ലോക രാജ്യങ്ങള്‍ക്ക് നന്ദി, വീയെസ്സുകള്‍ക്ക് നന്ദി…

    പോരാട്ടങ്ങള്‍ നിലക്കാതെ….

    ലാല്‍ സലാം

  4. VARUN

    അതെ,
    എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ ആഗോള നിരോധനം ജനീവയില്‍ ചേര്‍ന്ന സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കീടനാശിനി ലോബിയുമായി ഒത്തുകളിച്ച ഇന്ത്യന്‍ അധികാരികള്‍ ഒരുഡസനിലേറെ വിളകള്‍ക്ക് ഈ കീടനാശിനി തന്നെ ഉപയോഗിക്കാനുള്ള ഇളവ് കരസ്ഥമാക്കിയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയെ തിരുത്തുവാന്‍ ഇനി ആഗോള സമൂഹത്തിനാവില്ല. ഇനി നമ്മുടെ ഭരണകൂടത്തെ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ്. അതിനാല്‍ നമ്മുടെ മുഖ്യ സമരം അതിനുവേണ്ടി ആരംഭിക്കേണ്ടതുണ്ട്. നമുക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തേയും ഭരണ നേതൃത്വത്തേയും ബോധവല്‍ക്കരിക്കുകയും തിരുത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം നിര്‍ത്തിക്കാനുള്ള സമരവും ഈ മലയാള മണ്ണില്‍ തന്നെ ആരംഭിക്കേണ്ടതുമുണ്ട്. നമ്മുടെ ഇന്നത്തെ വിജയം പുതിയ സമര മുഖങ്ങള്‍ തുറക്കാനുള്ള ആത്മശക്തി നമുക്ക് പ്രതീക്ഷിക്കുക. അതിന് നിയമപരമായും ഭരണപരമായും രാഷ്ട്രീയമായുമുള്ള നീക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടത്. അതെ നാം മുന്നോട്ട് തന്നെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.