ദമ്മാം: ‘ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക’ എന്ന തലക്കെട്ടില്‍ തനിമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാമ്പയിനിനിന്റെ ഭാഗമായി നാളെ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഡ്യ സമ്മേളനം നടക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സമ്മേളനം കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: ശ്രീദേവി മേനോന്‍ ഉല്‍ഘാടനം ചെയ്യും.

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മേഖലയില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. മറ്റ് 12 ഓളം പഠനങ്ങളും ഇത് ശരിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും മാരക കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാട് അത്യന്തം അപലപനീയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സൗദിയില്‍ നിന്ന് ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Subscribe Us:

പ്രവാസികളുടെ ശക്തമായ പ്രതിഷേധം രേപ്പെടുത്താനുള്ള സന്ദര്‍ഭമെന്ന നിലയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യയുടേയും മലര്‍വാടി ബാലസംഘത്തിന്റെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യ പ്രതിജ്ഞ, ഐക്യദാര്‍ഢ്യഗാനം എന്നിവക്ക് പുറമെ ഫോട്ടോ പ്രദര്‍ശനം, 6 മണിക്ക് ചിത്രം വരച്ച് കൊണ്ടുള്ള കലാകാരന്മാരുടെ പ്രതിഷേധം തുടങ്ങിയവയും നടക്കും. സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ആഭിമ്യുത്തില്‍ 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ‘എന്‍ഡോസള്‍ഫാന്‍-ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ വിഷ്വല്‍ പ്രസന്റേഷന്‍ മത്സരം പ്രഖ്യാപിച്ചിട്ടുണ്ട്.