കൊച്ചി മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കേരളത്തിന്റെ പല ഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച ദുരന്തത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ധാരളമുണ്ടായിരിക്കേ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നിലപാട് ഖേദകരമാണ്.

ജനീവയില്‍ നടന്ന ലോക കീടനാശിനി റിവ്യൂ കമ്മറ്റിയുടെ സമ്മേളനത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശരിയായില്ല. 63 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മടികാണിക്കുന്നത് ജനവിരുദ്ധവും ജീവവിരുദ്ധമായ നിലപാടാണെന്നും കെ.സി.ബി.സി വക്താവ് ഡോ.സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

മനുഷ്യജീവന്റെ വില മനസ്സിലാക്കി ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ കീടനാശിനികളെകുറിച്ചും സമഗ്ര അന്വേഷണവും പഠനവും നടത്തണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് , സെക്രട്ടറി ആവശ്യപ്പെട്ടു.