കൊച്ചി: എന്‍ഡോസള്‍ഫാനെതിരെ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന് നേരെ ആക്രമണം. കൊച്ചിന്‍ മലബാര്‍ ടീ കമ്പനിയുടെ പുള്ളിക്കാനം എസ്റ്റേറ്റില്‍ വെച്ചാണ് ഇന്ത്യാവിഷന്‍ ഇടുക്കി റിപ്പോര്‍ട്ട് തങ്കച്ചന്‍ പീറ്ററിനേയും ക്യാമറാമാന്‍ പിടി മില്‍ട്ടനേയും എസ്റ്റേറ്റ് ജീവനക്കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്.

ക്യാമറ പിടിച്ചെടുക്കാനും ശ്രമമുണ്ടായി. വിസറ്റിംഗ് കാര്‍ഡും അഡ്രസും വാങ്ങിവെച്ചതിന് ശേഷമാണ് വിട്ടയച്ചത്.