തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കത്ത് നല്‍കി.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതിയ പഠനത്തിന് പ്രസക്തിയില്ല. ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ദുരന്തബാധിതര്‍ക്ക് ആവശ്യമായ ധനസഹായവും ചികിത്സയും നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്.