ന്യൂഡല്‍ഹി:എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ നിലപാട് രൂപീകരിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 23ന്‌ യോഗം ചേരും. എന്‍ഡോസള്‍ഫാന്‍ നിരോധനം, ഈ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ സ്വീകരിക്കേണ്ട നിലപാട് എന്നിവ യോഗത്തില്‍ ചര്‍ച്ചചെയ്യും. കൃഷി, ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം എന്‍ഡോസള്‍ഫാന്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര കൃഷി മന്ത്രി കെ.വി തോമസ് ഇന്ന് പ്രധാനമന്ത്രിയെ കാണും. ഈവിഷയത്തില്‍ കെ.വി തോമസ് നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണിത്.