Categories

എന്‍ഡോസള്‍ഫാന്‍: ഇന്ത്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു

endosalfan-seminarസ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഇന്ത്യ ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ദേശീയ കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധമിരമ്പി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

മന്ത്രി ബിനോയ് വിശ്വം, വി.എം സുധീരന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തക ലീലാകുമാരി അമ്മയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇര ഷാഹിനയുടെ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്.

അഴിമതി നടന്നതുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശരത് പവാര്‍ തയ്യാറാകാത്തതെന്ന് വന്ദനാ ശിവ പറഞ്ഞു. അഴിമതിക്കാരനായ ശരത് പവാര്‍ രാജിവെക്കണം. ക്രിക്കറ്റിന് നല്‍കുന്ന നികുതി ഇളവെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായമായി നല്‍കണമെന്നും വന്ദനാശിവ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായ ബദിയടുക്കയിലെ ഷാഹിന വായിച്ച അവകാശ പ്രഖ്യാനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ

ഇന്ത്യ എന്റെ രാജ്യമാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷം നിരോധിക്കാനുള്ള ആഗോള തീരുമാനത്തെ ഇന്ത്യ മാത്രം എതിര്‍ക്കുന്നു എന്നത് എന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. ശുദ്ധവായു, ശുദ്ധജലം ശുദ്ധമായ ഭക്ഷണം എന്നിവ ഏതൊരു പൗരന്റെയും ജന്മാവകാശമാണ്. അത്‌കൊണ്ട് ഈ വിഷം നിരോധിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. 81 രാജ്യങ്ങള്‍ നിരോധിച്ച ഈ വിഷത്തിന് വേണ്ടി ഇന്ത്യ ഇപ്പോള്‍ വാദിക്കുന്നതില്‍ എനിക്ക് ലജ്ജയുണ്ട്.

ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പിലാക്കണമെന്ന് ഞാന്‍ രാഷ്ട്രത്തോട് ആവശ്യപ്പെടുന്നു. ജനീവയിലെ പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് എതിരായി ഇന്ത്യ വോട്ട് രേഖപ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന