തിരുവന്തപുരം: കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ സി എച്ച് കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പ്രയോഗം താല്‍ക്കാലികമായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നും അത് സ്ഥിരമായി നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ഇതുവരെ 400 ആളുകള്‍ മരിച്ചിട്ടുണ്ട്. അവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ വെച്ച് ധനസഹായം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവരുടെ ചികിത്സക്കായി പ്രത്യേക സെല്‍ രൂപവല്‍ക്കരിക്കുന്നതിനായി 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.