തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തംവിതച്ച കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പി.കെ ശ്രീമതി. ബദിയടുക്ക, പത്‌രെ യെന്‍മകജേ, ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചത്.

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. നേരത്തെ കേന്ദ്ര മന്ത്രി വയലാര്‍ രവി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് പ്രധാനമന്ത്രിയെയും കൃഷിമന്ത്രിയെയും നേരിട്ട് അറിയിക്കുമെന്ന് പറഞ്ഞിരുന്നു.