sreemathi-teacherതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രജിതയുടെ മരണവുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ദന്‍ നാരായണ്‍ നായ്കിനെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പണം വാങ്ങിയ ആബുംലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഡിഎംഒയോട് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
പ്രജിതയെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ചോദിച്ചെന്ന ബന്ധുക്കളുടെ ആരോപിച്ചണത്തെത്തുടര്‍ന്ന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു.