ചെന്നൈ: യെന്തിരന്റെ കഥയ്‌ക്കെതിരെ പരാതിയുമായി തമിഴ് നോവലിസ്റ്റ് രംഗത്തെത്തി. തമിഴ് മാഗസീന്‍ നക്കീരനിലെ ജേണലിസ്റ്റാണ് തിങ്കളാഴ്ച പോലീസ് കമ്മീഷണര്‍ ടി.രാജേന്ദ്രന് പരാതി നല്‍കിയത്.

1996ല്‍ താനെഴുതിയ ‘ജുഗിബ’ എന്ന നോവലിന്റെ കഥയുമായി യന്തിരന്റെ കഥയ്ക്ക് സാമ്യമുണ്ടെന്ന് പറഞ്ഞാണ് പരാതിനല്‍കിയിരിക്കുന്നത്. നക്കീരന്റെ ഡപ്യൂട്ടി എഡിറ്ററായ തമിഴ് ചലച്ചിത്രതാരം അമുതയാണ് മണിശങ്കറിനും കലാനിധിക്കുമെതിരെ പരാതി നല്‍കിയത്.

1996 പുറത്തിറങ്ങിയ ‘ഉദയം’ എന്ന മാഗസീനില്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചിരുന്നതായി പറയുന്നു. സംവിധായകന്‍ ശങ്കറും നിര്‍മാതാവ് കലാനിധിയും ഈ നോവലില്‍ നിന്നാണ് യന്തിരന്റെ കഥ വികസിപ്പിച്ചതെന്നാണ് ഇവര്‍ പറയുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈയടുത്താണ് ഞാന്‍ സിനിമ കണ്ടത്. നോവലിസ്റ്റ് പറയുന്നു.