ചെന്നൈ: കോളിവുഡില്‍ വന്‍വിജയം നേടിയ യന്തിരന്‍ മോഷണമാണെന്ന പരാതിയില്‍ മേല്‍ സംവിധായകന്‍ ശങ്കറിനെ പോലീസ് ചോദ്യം ചെയ്യും.

കഥാകൃത്തുകളായ അമുദ തമിഴാനന്ദന്‍, അര്‍നിക എന്നിവരാണ് യന്തിരന്‍ കഥയുടെ അവകാശ വാദവുമായി വന്നത്.

യന്തിരന്റെ കഥ അന്തരിച്ച എഴുത്തുകാരി സുജാതയുടെ എന്‍ ഇനിയ യന്തിര എന്ന കഥയാണ് യന്തിരന്റെ പശ്ചാത്തലമാക്കിയതെന്ന് ശങ്കര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ കഥയില്‍ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയാണ് യന്തിരന്‍ പൂര്‍ത്തിയാക്കിയതെന്നും സംവിധായകന്‍ വിശദീകരിച്ചിരുന്നു.