ശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഹാഫ്രുണ്ട വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം ഗ്രാമവാസികളെ തീവ്രവാദികള്‍ തടവിലാക്കിയെന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു.