Categories

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: ആര്‍മി മേജര്‍ കൊല്ലപ്പെട്ടു

പൂഞ്ച്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുമായി നടന്ന വെടിവയ്പ്പില്‍ ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. 47 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ അമിത് പംഗ് ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ തുരത്താനായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ലഷ്‌കര്‍ ഇ തോയ്ബയിലെ പ്രവര്‍ത്തകര്‍ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സൈനികര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.