ശ്രീനഗര്‍: ബന്ദിപ്പോരയിലെ മലോര ഗ്രാമത്തില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ആയുധധാരികളായ നാലുപേര്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേ സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സിലെയും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെയും സുരക്ഷാ സേന കെട്ടിടം വളഞ്ഞിട്ടുണ്ട്. പ്രദേശത്തുള്ളവരെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്. ഏത് സംഘടനയില്‍പ്പെട്ടവരാണ് തീവ്രവാദികളെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.