എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; ഒരു ആയുധ ധാരിയെയും വധിച്ചു
എഡിറ്റര്‍
Tuesday 28th March 2017 7:14pm

 

ശ്രീനഗര്‍: ജമ്മുവിലെ ബദ്ഗാം മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു ഗ്രാമീണരും ഒരു ആയുധ ധാരിയും കൊല്ലപ്പെട്ടു. ആയുധ ധാരികള്‍ക്കെതിരെ നടത്തിയ സൈനിക നീക്കങ്ങള്‍ എതിര്‍ത്ത ഗ്രാമീണരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് മൂന്ന് ഗ്രാമീണര്‍ക്ക് ജീവന്‍ നഷ്ടമായത്.


Also read ‘മാണിയിലുടക്കി കോണ്‍ഗ്രസ് നേതാക്കള്‍’; പി.ടി തോമസ് പറഞ്ഞതല്ല കെ.പി.സി.സിയുടെ അഭിപ്രായമെന്ന് എം.എം ഹസന്‍ 


ഒരു അക്രമി കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദേഹത്തിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും ആര്‍മി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സ്ഥലത്തെ സംഘര്‍ഷാവസ്ഥ അവസാനിച്ചതായും മറ്റൊരു ആയുധ ധാരിയെ പരുക്കളോടെ കണ്ടെത്തിയതായും ശ്രീനഗറിലെ പൊലീസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മരിച്ച മൂന്ന് പേരും ഇരുപതിനോടടുത്ത പ്രായമുള്ളവരാണ്. പതിനെട്ടിനോടടുത്ത് പ്രായമുള്ള മറ്റൊരു യുവാവിന് ഗുരുതര പരുക്കുകളും ഏറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ച പെല്ലറ്റ് സ്റ്റോണുകളില്‍ നിന്നേറ്റ പരുക്കുകളാണ് ഇവരുടെ മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആയുധ ധാരികള്‍ മേഖലയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് രാവിലെയാണ് ദര്‍ബഹ് ഏരിയയില്‍ സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. ഗ്രാമീണര്‍ സൈനിക നീക്കത്തിനെതിരെ രംഗത്തെത്തിയതോടെയാണ് പെല്ലറ്റ് സ്റ്റോണുകള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയില്‍ അക്രമികള്‍ വെടിയുതിര്‍ക്കാന്‍ ആരംഭിക്കുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൈനിക നീക്കങ്ങള്‍ക്കെതിരായ ഗ്രാമീണര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തെയും സംഘര്‍ഷങ്ങള്‍

Advertisement