ലഖ്‌നൗ:സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 211 ആയി. കഴിഞ്ഞദിവസം ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍പ്രവേശിച്ച അഞ്ചുപേരും മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇതില്‍ 200പേരും ബി ആര്‍ ഡി കോളേജില്‍ ചികില്‍സയില്‍ കഴിയവേയാണ് മരിച്ചത്. 16 പേരെക്കൂടി രോഗംബാധിച്ച് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ഗൊരഗ്പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, കുശിനഗര്‍, മഹാരാജ്ഗനി, ബസ്തി, ദിയോറിയ ജില്ലകളിലെ ആശുപത്രികളിലും നിരവിധിപേര്‍ രോഗംബാധിച്ച് ചികില്‍സയ്ക്കായി എത്തുന്നുണ്ട്.