എഡിറ്റര്‍
എഡിറ്റര്‍
ഇമ്രാന്‍ ഹാഷ്മിയുടെ മകന് കാന്‍സര്‍: ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകും
എഡിറ്റര്‍
Monday 20th January 2014 12:34pm

emraan-hashmi

നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ മകന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു.

നാല് വയസുകാരനായ അയനെ ഇക്കഴിഞ്ഞ 15 ാം തിയതി ഓപ്പറേഷന് വിധേയമാക്കുകയും കിഡ്‌നിയില്‍ നിന്നും മാരകമായ ട്യൂമര്‍ നീക്കം ചെയ്യുകയും ചെയ്തു.

അസുഖം ആദ്യ ഘട്ടത്തിലായതിനാല്‍ തന്നെ സര്‍ജറിയിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഓപ്പറേഷന് ശേഷമുള്ള കീമോതെറാപ്പിക്ക് വേണ്ടിയാണ് അയനെ വിദേശത്തേക്ക് കൊണ്ടുപോകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങിനും ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധയുണ്ടായതിനെ തുടര്‍ന്ന് യു.എസില്‍ ചികിത്സ നടത്തിയത്.

അതുകൊണ്ട് തന്നെ യുവിയെ ചികിത്സിച്ച ഡോക്ടറുടെ സഹായം ഇമ്രാന്‍ തേടുന്നുണ്ടെന്നാണ് വിവരം.

Advertisement