എഡിറ്റര്‍
എഡിറ്റര്‍
ഒളിച്ചോട്ട പരാതി നല്‍കുന്നതിനൊപ്പം തൊഴിലുടമ ഗാരന്റി തുക കെട്ടിവെയ്ക്കണമെന്ന് കുവൈത്തില്‍ വ്യവസ്ഥ
എഡിറ്റര്‍
Friday 29th November 2013 8:52am

kuwait2

കുവൈത്ത് സിറ്റി: ജീവനക്കാര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് പരാതി നല്‍കുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ 50 ദിനാര്‍ (അരലക്ഷത്തിലേറെ രൂപ)  ഗാരന്റി തുകയായി കെട്ടി വെയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് സൗദി സാമൂഹിക തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഒരു മാനദണ്ഡവുമില്ലാതെ തൊഴിലാളികളുടെ ഒളിച്ചോട്ടം സംബന്ധിച്ച് പരാതികള്‍ പെരുകുന്ന സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനമായത്.

ഗാര്‍ഹികത്തൊഴിലാളികളെക്കുറിച്ചാണ് ഏറിയ പങ്കും പരാതികള്‍ ലഭിയ്ക്കുന്നത്. ഇവയില്‍ ഭൂരിപക്ഷം പരാതികളും വ്യാജമാണെന്നാണ് വിലയിരുത്തല്‍.

ഗാരന്റി തുക തൊഴിലാളിയെ സ്വദേശത്തേക്ക് അയക്കുന്നതിനുള്ള യാത്രാച്ചിലവിനും കുടിശ്ശികയ്ക്കുള്ള ആനുകൂല്യം നല്‍കുന്നതിനും ഉപയോഗപ്പെടുത്താം.

പരാതി കൊടുക്കുന്ന മുറയ്ക്ക് വീസ റദ്ദാക്കുന്നതിലൂടെ പുതിയ വീസയ്ക്കുള്ള സാഹചര്യം തൊഴിലുടമയ്ക്ക് ഒത്തുകിട്ടും.

ഈ സാഹചര്യം വീസകച്ചവടക്കാരുമായി ചേര്‍ന്ന് പരമാവധി വിനിയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

Advertisement