അര്‍ബുദത്തെ ഇനി ഇമോജികളിലൂടെ ചികിത്സിക്കാമെന്ന് പുതിയ പഠനങ്ങള്‍

ന്യൂദല്‍ഹി: രോഗികളെ എറ്റവും കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്ന രോഗമാണ് അര്‍ബുദം. അര്‍ബുദബാധിതരുടെ മാനസികാവസ്ഥയും, ശാരീരികക്ഷമതയും ജീവിതനിലവാരവും കണക്കാക്കാന്‍ ഇമോജികള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അര്‍ബുദ ബാധിതര്‍ക്ക് നടത്തുന്ന കീമോ തെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവ രോഗികളുടെ മാനസിക നിലയിലും, സാമ്പത്തികാവസ്ഥയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു എന്ന് ഗവേഷകനായ കാരി തോംപ്‌സണ്‍ പറയുന്നു.

രോഗികളുടെ നില മെച്ചപ്പെടുത്തുന്നതിനെക്കാള്‍ പ്രധാനം അവന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാണ്. സാധാരണരീതിയില്‍ ചോദ്യങ്ങള്‍ എഴുതി ചോദിച്ചാണ് രോഗികളുടെ അവസ്ഥ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും ഈ രീതിയില്‍ ചോദ്യം ചോദിക്കുന്നത് പലരോഗികള്‍ക്കും വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനു പകരമായി ശരീരത്തില്‍ ഫിറ്റ് ചെയ്യാവുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രോഗിയുടെ വിവരങ്ങളെപ്പറ്റി പൂര്‍ണ്ണധാരണ നേടാന്‍ ഗവേഷകര്‍ ശ്രമിക്കുന്നു.

വിവിധതരം കാന്‍സറുകള്‍ ബാധിച്ച് അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം ജീവിച്ചിരിക്കുമെന്ന് ഉറപ്പുള്ള 115 രോഗികളെയാണ് ആപ്പിള്‍ വാച്ച് എന്ന് ഈ സങ്കേതത്തിന്റെ സഹായത്തില്‍ നിരീക്ഷിച്ചത്. എല്ലാ രോഗികള്‍ക്കും ഇതിന്റെ ഭാഗമായി ആപ്പിള്‍ വാച്ചും ഒരു ആപ്പും നല്‍കുകയായിരുന്നു. ജീവിത നിലവാരം മനസ്സിലാക്കുന്നതിനായി നടത്തിയ പഠനത്തിന്റെ ഭാഗമായി രോഗികള്‍ മറുപടി നല്‍കിയത് ഇമോജികള്‍ വഴിയായിരുന്നു. ഇതു പഠിച്ചാണ് രോഗികളുടെ ജീവിത നിലവാരം മനസ്സിലാക്കിയത്.