നെടുമ്പാശ്ശേരി: രാവിലെ എട്ടിനെത്തേണ്ടിയിരുന്ന ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനമെത്താതിരുന്നതുമൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ വലഞ്ഞു. വിമാനം എപ്പോള്‍ എത്തിച്ചേരുമെന്നോ, എന്തുകൊണ്ട് വിമാനം വൈകി എന്നതിനോ വിശദീകരണം നല്‍കാത്തത് യാത്രക്കാരെ കുപിതരാക്കി. വിമാനം ഉടനെത്തുമെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.

രാവിലെയെത്തുന്ന യാത്രക്കാരെ പ്രതീക്ഷിച്ച് ആയിരക്കണക്കിന് പേര്‍ വിമാനത്താവളത്തില്‍ തങ്ങുകയാണ്. വിമാനം വൈകുന്തോറും പാര്‍ക്കിംഗ് നിരക്കുകളും കൂടും.  കൂടാതെ ഈ വിമാനത്തില്‍ ദുബൈയിലേക്ക് മടങ്ങാനിരിക്കുന്ന യാത്രക്കാരുമുണ്ട്. വിമാനം എത്തയശേഷം മാത്രമേ എപ്പോള്‍ പുറപ്പെടും എന്നു ഉറപ്പ് പറയാന്‍ കഴിയുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

ഉച്ചകഴിഞ്ഞ് 1.15ന് വന്ന് 2.30ന് വിമാനം പോകുമെന്നാണ് ഇപ്പോള്‍ വിമാനത്താവള അധികൃതര്‍ പറയുന്നത്.