ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ 380 രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ 481 യാത്രക്കാരും സുരക്ഷിതരാണ്. സാങ്കേതിക തകരാറാണു കാരണം. ഇവരെ ഹൈദരാബാദ് -ദുബായ് വിമാനങ്ങളില്‍ കയറ്റിവിടാന്‍ തുടങ്ങിയിട്ടുണ്ട്.

ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും അവിടെ റണ്‍വേ തിരക്കിലായതിനാല്‍ 20 കി.മീ. അകലെയുള്ള ഷാംഷാബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയായിരുന്നു.

Subscribe Us:

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് പൈലറ്റ് അറിയിച്ചു.