ന്യൂദല്‍ഹി: എമിറേറ്റ്‌സിന്റെ സൂപ്പര്‍ ജംബോ ജറ്റായ എ-380 ദല്‍ഹിയില്‍ പറന്നിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് 500 യാത്രക്കാരുമായി വൈകീട്ട് നാലു മണിയോടെയാണ് എത്തിയത്.

ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലാണ് വിമാനം ലാന്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് എമിറേറ്റ്‌സിന്റെ ജംബോ വിമാനം ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. മോശം കാലാവസ്ഥയായതിനാല്‍ നേരത്തെ അറിയിച്ചതിലും അല്‍പ സമയം കഴിഞ്ഞാണ് വിമാനം ലാന്റ് ചെയ്തത്.