എഡിറ്റര്‍
എഡിറ്റര്‍
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രാനിരക്ക് കുറച്ചു
എഡിറ്റര്‍
Friday 25th January 2013 11:49am

കൊച്ചി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാന യാത്രാനിരക്കുകള്‍ വെട്ടിക്കുറച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെയാണ് യാത്രാനിരക്ക് താഴ്ത്തിയത്.

Ads By Google

മൂന്നു ദിവസം, ഏഴ് ദിവസം, 10 ദിവസം എന്നിങ്ങനെ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങളിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലും കുറഞ്ഞ നിരക്ക് ലഭ്യമാകും. മാര്‍ച്ച് 31 വരെ ഇത് തുടരും.

ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ വിമാനയാത്രികരുടെ എണ്ണം സാധാരണ കുറയാറുണ്ട്. ഇത് കണക്കിലെടുത്താണ് എമിറേറ്റ്‌സ് നിരക്കുകള്‍ കുറച്ചത്. 10 ഇന്ത്യന്‍ നഗരങ്ങളിലേക്കായി 185 പ്രതിവാര സര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്.

ഈയിടെ ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റും വന്‍തോതില്‍ നിരക്കുകള്‍ കുറച്ചിരുന്നു. ദുബായ് ആസ്ഥാനമാക്കിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുന്നത്.

Advertisement