അറബിക്കഥയില്‍ ശ്രീനിവാസന്റെ കൂടെ ചൈനയില്‍ നിന്നുമെത്തി ആടിപ്പാടിയ ചാങ്ങ് ഷൂമിന്റെ പിന്നാലെ മറ്റൊരു വിദേശ സുന്ദരികൂടി മലയാളസിനിമയിലെത്തുന്നു. ലാല്‍ജോസ് തന്നെയാണ് പുതിയ വിദേശസുന്ദരിയെയും സിനിമയില്‍ കൊണ്ടുവരുന്നത്.

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘സ്പാനിഷ് മസാല’ യിലാണ് എമി ജാക്‌സണ്‍ നായികയാകുന്നത്. സ്‌പെയിനിലാണ് ഷൂട്ടിംഗ്.

Subscribe Us:

‘മദ്രാസിപ്പട്ടണം’ എന്ന തമിഴ്ചിത്രത്തില്‍ ആര്യയുടെ നായികയായാണ് എമി ജാക്‌സണിന്റെ പ്രവേശനം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ‘പ്രേംകഥ’ യിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് സൂര്യയുടെ കൂടെ ‘തുപ്പറിയും ആനന്ദ്’ എന്ന തമിഴ്ത്രില്ലറിലും വേഷമിടും.

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുള്ള പ്രണയബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ബെന്നി പി. നായരമ്പലമാണ് തിരക്കഥ. കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കും. ജൂലായ് പകുതിയോടെ ഷൂട്ടിംഗ് തുടങ്ങും.