എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരള: യു.ഡി.എഫ് യോഗം ചേരുമെന്ന് തങ്കച്ചന്‍
എഡിറ്റര്‍
Tuesday 4th September 2012 10:46am

തിരുവനന്തപുരം: എമേര്‍ജിങ് കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഏകോപന സമിതിയോഗം വ്യാഴാഴ്ച ചേരും. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. വൈകിട്ട് 3 മണിക്കായിരിക്കും യോഗം.

Ads By Google

വി.ഡി. സതീശന്റെയും ടി.എന്‍. പ്രതാപന്റെയും നേതൃത്വത്തിലുള്ള ഹരിത രാഷ്ട്രീയ എം.എല്‍.എമാര്‍ എമേര്‍ജിങ് കേരള പരിപാടിയിലെ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

പരിപാടിയിലൂടെ ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ ആക്ഷേപം നിലനില്‍ക്കേയാണ് യു.ഡി.എഫ് എം.എല്‍.എമാരും വിയോജിപ്പുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

എമര്‍ജിങ്  കേരള നിക്ഷേപക സംഗമം മുന്‍പ് നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിനേക്കാള്‍ ആപത്താണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വി.എസിന്റെ പരാമര്‍ശം.

എമേര്‍ജിങ് കേരള നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് കേന്ദ്രഭരണം ഉപയോഗപ്പെടുത്തി കേരളത്തില്‍ കൊള്ള നടത്തുകയാണ്.

എമേര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി വന്‍കിടക്കാര്‍ക്ക് നല്‍കുകയാണെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ പദ്ധതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

Advertisement