എഡിറ്റര്‍
എഡിറ്റര്‍
വി.എസ് സംശയിക്കുന്ന പദ്ധതികള്‍ തുടങ്ങി വെച്ചത് അദ്ദേഹം തന്നെ: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 6th September 2012 5:50pm

തിരുവനന്തപുരം: എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട വി.എസ് സംശയിക്കുന്ന പദ്ധതികള്‍ തുടങ്ങി വെച്ചത് അദ്ദേഹം തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെഴുതിയ കത്തില്‍ മൂന്ന് കാര്യങ്ങളാണ് പറയുന്നത്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിന് 334 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്, കൊച്ചി മെട്രോ കെമിക്കല്‍ പദ്ധതി, വ്യവസായിക ഇടനാഴി എന്നിവ. ഇത് മൂന്നും ആരംഭിച്ചത് കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്താണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. എല്ലാത്തിലും ഒപ്പിട്ടിട്ട് ഇപ്പോള്‍ അതിനെ വിമര്‍ശിക്കുകായണ് വി.എസ് ചെയ്യുന്നത്.  ഇത് മര്യാദകേടാണ്. കത്തിന് ഇന്ന് തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറാണെന്നും എമേര്‍ജിങ് കേരളയുമായി കേരളം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് എല്ലാവരും തള്ളിപ്പറയുന്ന ജിമ്മിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനുണ്ടായ അനുകൂല സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും 2005 വേള്‍ഡ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ കേരളത്തെ രണ്ടാമത്തെ മികച്ച നിക്ഷേപക സംസ്ഥാനമാക്കി മാറ്റിയത് ജിമ്മാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എമേര്‍ജിങ് കേരളയെ എല്ലാവരും ചേര്‍ന്ന് രാജ്യത്തിന്റെ പ്രശ്‌നമായി കാണണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Advertisement