കൊച്ചി: കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന എമര്‍ജിംഗ് കേരള 2012 ബിസിനസ് സമ്മേളനം അടുത്ത വര്‍ഷം കൊച്ചിയില്‍ നടക്കും. സെപ്തംബര്‍ 12 മുതല്‍ 14 വരെയാണ് സമ്മേളനം. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംങായിരിക്കും ഉദ്ഘാടകന്‍.

കോര്‍പ്പറേറ്റ് മേധാവികള്‍, വിദേശ പ്രതിനിധികള്‍, റഗുലേറ്ററി സ്ഥാപനങ്ങളുടെ തലവന്മാര്‍, ധനകാര്യ വിദഗ്ധര്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

സമ്മേളനത്തിന്റെ പ്രചരണത്തിനായി കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

നാഷണല്‍ അസോസിയേഷന്‍ ഒഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ആണ് സമ്മേളനത്തിന്റെ പാര്‍ട്ണര്‍.

Malayalam News
Kerala News in English