എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരളയിലെ കാബറേ നൃത്തം: പിന്‍വലിച്ച പദ്ധതിയെന്ന് വിശദീകരണം
എഡിറ്റര്‍
Sunday 9th September 2012 12:30am

തിരുവനന്തപുരം: എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയ വേളിയിലെ കാബറേ നൃത്തശാല പിന്‍വലിച്ച പദ്ധതിയാണെന്ന് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി സോമസുന്ദരം വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി.

പദ്ധതി നേരത്തേതന്നെ ഉപേക്ഷിച്ചതാണെന്നാണ് ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി.ബാലകൃഷ്ണനും മറുപടി നല്‍കിയിട്ടുള്ളത്. പദ്ധതി പിന്‍വലിച്ചെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരുന്നില്ലെന്നും ഇരുവരും മന്ത്രിയെ അറിയിച്ചു.

Ads By Google

എമര്‍ജിങ് കേരളയില്‍ തിരുവനന്തപുരത്ത വേളിയില്‍ കാബറേ ഡാന്‍സ് ഉള്‍പ്പെടുന്ന നിശാക്ലബ് സ്ഥാപിക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയോടും ഇന്‍കെല്‍ മാനേജിങ് ഡയറക്ടറോടും കഴിഞ്ഞദിവസം വ്യവസായ മന്ത്രി വിശദീകരണം തേടിയിരുന്നു.

കേരളത്തിന്റെ സംസ്‌കാരവുമായി യോജിക്കാത്ത പദ്ധതി എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ അപമാനിച്ചതിലായിരുന്നു വിശദീകരണം തേടിയത്.

രാത്രി മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കുടുംബ വിനോദ പദ്ധതിയായാണ് ഇത് നേരത്തെ അവതരിപ്പിച്ചിരുന്നത്. നിശാക്ലബ് എന്നത് തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രയോഗമാണെന്നും സോമസുന്ദരം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പദ്ധതിപ്രദേശം തീരദേശ നിയന്ത്രണ നിയമപരിധിയില്‍ വരുന്നതിനാല്‍ പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്നും ഇതൊഴിവാക്കിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.

പരിശോധന കൂടാതെ പദ്ധതികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് വ്യവസായ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ടി. ബാലകൃഷ്ണനെതിരേയും നടപടി ഉണ്ടായേക്കുമെന്ന് കരുതുന്നുണ്ട്.

Advertisement