എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരള: താനുമായി ആലോചിച്ചിട്ടില്ലെന്ന് ബാലകൃഷ്ണപ്പിള്ള
എഡിറ്റര്‍
Saturday 8th September 2012 2:42pm

പാലക്കാട്: എമേര്‍ജിങ് കേരള പദ്ധതിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള. എമേര്‍ജിങ് പദ്ധതിയുടെ കാര്യം കുറച്ചുപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പദ്ധതി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. അതിന്റെ ഫലം പദ്ധതി തീരുമാനിച്ചവര്‍ തന്നെ അനുഭവിച്ചുകൊള്ളട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.

പദ്ധതിയെക്കുറിച്ച് കൃത്യമായ രൂപം സര്‍ക്കാരിന് തന്നെയില്ല. അതുകൊണ്ടാണ് ഇത്രയും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഇത്രയും വലിയ പദ്ധതിയെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ്‌ എല്ലാവരുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിക്ഷേപകരുടെ താത്പര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. പദ്ധതി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

Advertisement