തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ എമര്‍ജിംഗ് കേരള എന്ന ബ്രാന്‍ഡില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ കേരളത്തില്‍ വ്യവസായങ്ങള്‍ കൊണ്ടുവരും. ച്ച ഇ ഗവേണിംഗില്‍ കേരളത്തെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പാതുമേഖലാ സ്ഥാപനങ്ങളുടെ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും, ഇതിനായി ദൈനംദിന മോണിറ്ററിംഗ്, ആഴ്ചതോറുമുള്ള മോണിറ്ററിംഗ്, മാസം തോറുമുള്ള മോണിറ്ററിംഗ് എന്നിവ നടത്തുമെന്നും മന്ത്രി അറിയിച്ചു.